പ്രമുഖ നടി ഹൃദ്രോഗത്തെ തുടര്‍ന്ന് അവശനിലയില്‍; കണ്ണമാലി മോളി സുമനസ്സുകളുട സഹായം തേടുന്നു

മലയാളികള്‍ ചാള മേരി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന നടി കണ്ണമാലി മോളി ഹൃദ്രോഗത്തെ തുടര്‍ന്ന് അവശനിലയില്‍‍. പണമില്ലാത്തതിനാല്‍ അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയ മുടങ്ങിയ മോളിക്ക് മരുന്നുകള്‍ പോലും വാങ്ങാന്‍ ക‍ഴിയാത്ത അവസ്ഥയിലാണ്. നൂറ്റിയമ്പതിലധികം സിനിമകളില്‍ അഭിനയിച്ച മോളി സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുട സഹായത്തിനായി കാത്തിരിക്കുകയാണ്.

സിനിമയില്‍ ചിരിയുടെ പൂത്തിരികള്‍ കത്തിച്ച ചാള മേരിയെന്ന കണ്ണമാലി മോളിയുടെ ജീവിതം നിറം മങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഹൃദ്രോഗം തളര്‍ത്തിയ ശരീരവും കടബാധ്യതകളുമായി വീട്ടിലെ ഒറ്റമുറിയില്‍ വേദന കടിച്ചമര്‍ത്തി ക‍ഴിയുകയാണ് അവരിപ്പോള്‍.

അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവന് പോലും ആപത്താണെന്ന് ഡോക്ടര്‍മാര്‍ പലത‍വണ വിധിയെ‍ഴുതിക്ക‍ഴിഞ്ഞു. നിത്യചിലവിന് പോലും വകയില്ലാത്തതിനാല്‍ എല്ലാം ഉളളിലൊതുക്കി ക‍ഴിയുന്ന അമ്മയെ ചികിത്സിക്കാന്‍ മക്കള്‍ക്കും ക‍ഴിയുന്നില്ല.

നൂറ്റിയമ്പതിലധികം സിനിമകളിലും സിരീയലുകളിലും അഭിനയിച്ചിട്ടുളള മോളി താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ഇതുവരെ ആരും സഹായവും നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here