
കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണ ജ്വലിപ്പിച്ച് കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഹാൾ തുറന്നു. ഡിവൈഎഫ്ഐ ജില്ലാ ആസ്ഥാനമായ യൂത്ത് സെന്ററിൽ സജ്ജീകരിച്ച ഹാൾ സിപിഐഎം പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ നഗരത്തിൽ നടന്ന യുവജന പ്രകടനത്തിൽ ആയിരങ്ങൾ അണി നിരന്നു.
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആചരിക്കുന്ന അവസരത്തിലാണ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി യൂത്ത് സെന്ററിൽ കൂത്തുപറമ്പ രക്തസാക്ഷി സ്മാരക ഹാൾ ഒരുക്കിയത്.
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന യൂത്ത് സെന്ററിൽ സജ്ജീകരിച്ച ഹാൾ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു.
യൂത്ത് സെന്ററിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം സിപിഐഎംഎം കണ്ണൂർ ജില്ലാ സെക്രെട്ടറി എം വി ജയരാജൻ നിർവഹിച്ചു.കൂത്തുപമ്പ് രക്തസാക്ഷികളുടെ ഫോട്ടോ ഡിവൈഎഫ്ഐ സംസ്ഥാന സെക്രെട്ടറി എ എ റഹീം അനാച്ഛാദനം ചെയ്തു.ഉദ്‌ഘാടന പരിപാടിയുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ നടന്ന യുവജന റാലിയിൽ ആയിരങ്ങൾ അണിനിരന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here