ഇടുക്കി- മുട്ടുകാട് ജീപ്പ് മറിഞ്ഞ് രണ്ട് മരണം; 14 പേർക്ക് പരിക്ക്

ഇടുക്കി- മുട്ടുകാട് ജീപ്പ് മറിഞ്ഞ് രണ്ട് മരണം. സൂര്യനെല്ലി സ്വദേശികളായ കാർത്തിക സുരേഷ്, അമല എം ശെൽവം എന്നിവരാണ് മരണപ്പെട്ടത്.കാർത്തിക അപകടസ്ഥലത്ത് വെച്ചും അമല അടിമാലി താലൂക്ക് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. മറ്റുള്ളവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സൂര്യനെല്ലിയിൽ നിന്നും മുട്ടുകാടിലേക്ക് തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് അപകടത്തിൽപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News