നിർബന്ധിത മതപരിവർത്തനം; പാകിസ്ഥാനിൽ നിയമം വരുന്നു; പാർലമെന്ററി സമിതി രൂപീകരിച്ചു

ന്യൂനപക്ഷവിഭാഗങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത്‌ തടയാൻ പാകിസ്ഥാനിൽ നിയമം വരുന്നു. ഇതിനായി 22 അംഗ പാർലമെന്ററി സമിതി രൂപീകരിച്ചു.

സെപ്‌തംബറിൽ സിന്ധ്‌ പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലിം മതത്തിലേക്ക്‌ പരിവർത്തനം നടത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇത്തരമൊരു തീരുമാനം.

ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ മതം മാറ്റി വിവാഹം കഴിക്കുന്നതിനെതിരെ ഏപ്രിലിൽ പാക്‌ മനുഷ്യാവകാശ കമീഷനും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷംമാത്രം ഇത്തരം ആയിരത്തിൽപ്പരം കേസുകൾ സിന്ധ്‌ പ്രവിശ്യയിൽമാത്രം റിപ്പോർട്ട്‌ ചെയ്യപ്പെട്ടെന്ന്‌ കമീഷൻ വെളിപ്പെടുത്തിയിരുന്നു.

പാകിസ്ഥാനിൽ ഹിന്ദുവിഭാഗത്തിൽപ്പെട്ട 90 ലക്ഷത്തോളം പേരുണ്ട്‌. ഇവരിൽ ഭൂരിഭാഗവും സിന്ധ്‌ പ്രവിശ്യയിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News