കേരളാ സർവകലാശാല ഗവേഷക യൂണിയന്റെയും ഫിലിം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കാര്യവട്ടം ക്യാമ്പസിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു.

‘Eyes Wide Shut’ ഫിലിം ക്ലബ്ബിന്റെയും കേരളാ സർവകലാശാല ഗവേഷക യൂണിയന്റെയും ആഭിമുഖ്യത്തിൽ കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ‘Spotlight 2k19’ ഷോർട്ട് ഫിലിം മത്സരത്തിനായി ഹ്രസ്വ ചിത്രങ്ങൾ ക്ഷണിക്കുന്നു.പ്രൊഫഷണൽ നോൺ- പ്രൊഫഷണൽ ഷോർട്ട് ഫിലിംസ് എന്നീ രണ്ടു വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഫിലിം സ്കൂളുകളിൽ നിന്നും പ്രശസ്ത ഫിലിം പ്രൊഡക്ഷൻ ഹൗസുകളിൽനിന്നുമുള്ള എന്ററികളെയാണ് പ്രൊഫഷണൽ ചിത്രങ്ങൾ ആയി പരിഗണിക്കുന്നത്. പ്രസ്തുത വിഭാഗത്തിൽ നിന്നുള്ള ഏറ്റവും മികച്ച ചിത്രത്തിന് 25000/- രൂപയാണ് സമ്മാനം.

മുഖ്യധാര സിനിമാ നിർമ്മാണ കമ്പനികളുടെയും പ്രമുഖ സിനിമ സാങ്കേതിക പ്രവർത്തകരുടെ പങ്കാളിത്തമില്ലാത്തതും സിനിമാ സ്കൂളുകളെ പ്രതിനിധീകരിക്കാത്തതുമായ ഹ്രസ്വ ചിത്രങ്ങളെയാണ് നോൺ- പ്രൊഫഷണൽ വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്.

ഈ വിഭാഗത്തിലെ മികച്ച ഹ്രസ്വ ചിത്രത്തിന് 20000/- രൂപ ഒന്നാം സമ്മാനം, 10000/- രൂപ രണ്ടാം സമ്മാനം, 5000/- രൂപ മൂന്നാം സമ്മാനവുമായി നിശ്ചയിച്ചിരിക്കുന്നു.പ്രശസ്ത സിനിമാ നിരൂപകർ, സംവിധായകർ , അഭിനേതാക്കൾ, സാഹിത്യകാരന്മാർ എന്നിവരടങ്ങുന്ന ഒരു ജൂറി പാനൽ ആണ് അവാർഡുകൾ നിശ്ചയിക്കുന്നത്. ഇതിനു പുറമേ ജനപ്രിയ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം ‘Spotlight 2k19’ ലെ ഓഡിയൻസ് പോളിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.

എന്ററികൾ അയയ്ക്കാനുള്ള അവസാന തീയതി ഡിസംബർ, 10 2019. കൂടുതൽ വിവരങ്ങൾക്ക്; 9349202087(Rahul), 9020752931(Muhasin), 99958 32759 (Ajit).