മഹാരാഷ്ട്ര ഹര്‍ജിയില്‍ വാദം തുടങ്ങി

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്നാവിസിനെ അനുവദിച്ച ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരിയുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു.

ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഹര്‍ജിക്കാര്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകര്‍ ഹാജരാകും.

ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക, ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസിന് നവംബര്‍ 30വരെ നല്‍കിയ സമയപരിധി വെട്ടികുറയ്ക്കുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്.

ശനിയാഴ്ച രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധി ദിവസമായ ഞായറാഴ്ച ഹര്‍ജി പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here