‘റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍’ വാങ്ങാനാളില്ല!; നിര്‍മ്മാണം അവസാനിപ്പിക്കുന്നു

ഇരുചക്ര വാഹന വിപണിയിലെ മുടി ചൂടാ മന്നന്‍മാരായ റോയല്‍ എന്‍ഫീല്‍ഡ് ചില 500 സിസി ബൈക്കുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടെ 500 സിസി പതിപ്പുകളുടെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

വില്‍പ്പനയിലെ ഇടിവ് മൂലം ബിഎസ്6 ലേക്ക് ഈ ബൈക്കുകളുടെ എഞ്ചിന്‍ ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ ഈ ബൈക്കുകളുടെ വിലയും കാര്യമായി ഉയര്‍ത്തേണ്ടി വരുമെന്നതിനാലാണ് കമ്പനിയെ ഉത്പ്പാദനത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. നിര്‍ത്തുന്നൊരുങ്ങുന്നതെന്നാണ് സൂചന.

500 സിസി സെഗ്മെന്റില്‍ നിന്നും പിന്‍മാറി പൂര്‍ണമായും പുതിയ പവര്‍ട്രെയ്ന്‍ നല്‍കി 350 സിസി സെഗ്മെന്റ് ഇറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. 500 സിസി ബൈക്കുകള്‍ നിര്‍ത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ 11 മാസങ്ങളായി ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ കമ്പനി ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here