ഷെഹലയുടെ മരണം; മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികള്‍ക്ക് വധഭീഷണിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാദേശികകോണ്‍ഗ്രസ് നേതാക്കളുടെ വധഭീഷണി.

നാട്ടുകാരായ നേതാക്കള്‍ തങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കിയെന്നാണ് ഷെഹലയുടെ സുഹൃത്ത് പറഞ്ഞത്. അച്ഛനെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

ബാലാവകാശ കമ്മീഷനില്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു ഭീഷണി.

”മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്‌കൂളിനെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍, ചാനലുകാര്‍ ഇന്നല്ലെങ്കില്‍ നാളെയങ്ങ് പോകും, നിങ്ങള്‍ അനുഭവിക്കും,” എന്നാണ് സംഘത്തിന്റെ മുന്നറിയിപ്പെന്ന് ഇവര്‍ പറയുന്നു.

ഭീഷണിക്ക് വഴങ്ങില്ലെന്നും ഷെഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രതികരിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഷെഹലയുടെ മരണത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്രതികരണം നടത്തിയത് സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു.

ഷെഹലയുടെ മരണത്തിലേക്ക് നയിച്ചതില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറംലോകം അറിഞ്ഞത് ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളിലൂടെയായിരുന്നു. അധ്യാപകരെയും മറ്റാരെയും ഭയക്കാതെ, തന്റെ സഹപാഠിക്ക് നടന്നതെന്തെന്ന് ചങ്കൂറ്റത്തോടെയാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News