വെയിൽ മരങ്ങളുടെ തണലിൽ ഗോവയിൽ എം ജെ രാധാകൃഷ്ണന് ആദരം

പ്രസിദ്ധ ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് ഇന്ത്യയുടെ സുവർണ്ണ ജൂബിലി ചലച്ചിത്ര മേളയുടെ ആദരം. എം ജെ ഏറ്റവും ഒടുവിലായി ക്യാമറ നിർവ്വഹിച്ച ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ ഗോവയിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. മലയാളികളുൾപ്പെടെ നിറഞ്ഞ സദസ്സ് എം ജെയ്ക്ക് ആദരമർപ്പിക്കാനും സിനിമ കാണാനുമായി ഒത്തുകൂടിയിരുന്നു.

എം ജെയുടെ മകനും ക്യാമറാമാനുമായ യദു രാധാകൃഷ്ണനും സംവിധായകൻ ഡോ. ബിജുവും സംബന്ധിച്ച ചടങ്ങ് ഏറെ വികാരനിർഭരമായിരുന്നു.

കേരളത്തിന്റെയും ഹിമാചലിന്റെയും വിവിധ കാലങ്ങളിലായി ചിത്രീകരിച്ച വെയിൽ മരങ്ങൾ എം ജെ രാധാകൃഷ്ണൻ എന്ന കലാകാരന്റെ പ്രതിഭയെ ഒരിക്കൽക്കൂടി തിരശ്ശീലയിൽ അടയാളപ്പെടുത്തുന്നതായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയായിരുന്നു ഗോവൻ പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News