കണ്ണൂരില്‍ മാരക ആയുധങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരില്‍ മാരക ആയുധങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീം ആണ് പിടിയിലായത് ഫസീം ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ച ബൈക്കില്‍ നിന്നും ഒരു വടി വാള്‍, ഒരു കത്തി ,2 സര്‍ജിക്കല്‍ ബ്ലേഡ്, ഇരുമ്പുവടി, കട്ടിംഗ് പ്ലേയര്‍ എന്നിവ പിടിച്ചെടുത്തു.തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലും ആയുധങ്ങള്‍ കണ്ടെടുത്തു.

രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ സഹിതം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍ ആയത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘത്തിലുള്ള മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ നിന്നും ഒരു വടി വാള്‍ , ഒരു കത്തി, 2 സര്‍ജിക്കല്‍ ബ്ലേഡ് , ഇരുമ്പുവടി , കട്ടിംഗ് പ്ലെയര്‍ തുടങ്ങിയ ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഫസീം ആണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഫസിം.ഓടി രക്ഷപ്പെട്ട മൂന്നുപേരെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചു. നസീം, ബിലാല്‍, നഫ്സല്‍എന്നിവരാണ് രക്ഷപ്പെട്ടത് ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് അടുത്ത് വച്ചാണ് 2 ബൈക്കുകളിലെത്തിയ സംഘത്തെ പോലീസ് വലയിലാക്കിയത്. ബൈക്കില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.ഒരാഴ്ച മുന്‍പ് കണ്ണൂര്‍ അഞ്ചാംമൈല്‍ നിന്നും ആയുധങ്ങള്‍ സഹിതം 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു.

കണ്ണൂര്‍ നഗരത്തില്‍ ആയുധങ്ങളുമായെത്തിയ ഈ സംഘത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here