മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങള്‍; അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ എന്‍സിപി ശ്രമം

മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപിയും മഹാ വികാസ് അഖാടിയും. അജിത് പവാറിനെ അനുനയിപ്പിച്ചു തിരിച്ചെത്തിക്കാന്‍ എന്‍സിപി ശ്രമം.

ബിജെപിക്ക് പിന്തുണ നല്‍കിയ അജിത് പവാറിനൊപ്പം രണ്ടോ മൂന്നോ എംഎല്‍എമാര്‍ മാത്രമാനുള്ളതെന്നാണ് എന്‍സിപി വാദം. അതോടൊപ്പം അജിത് പവാറിനെ തിരികെ എന്‍സിപി ക്യാമ്പിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ ഇന്ന് അജിത് പവാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

ജയന്ത് പാട്ടീലിന് പുറമെ ദിലീപ് പാട്ടിലും അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രിസ്ഥാനം ഒഴിയാണമെന്ന എന്‍സിപിയുടെ സമ്മര്‍ദ്ദവും അജിതനുമേല്‍ ഉണ്ട്. ശരത് പവാറിന്റെ മകളും എന്‍സിപി നേതാവുമായ സുപ്രിയ സുലേ അജിത് പവാറിന്റെ സഹോദരന്‍ ശ്രീനിവസിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു.

അജിത് പവാരിനൊപ്പം പോയ എംഎല്‍എമാര്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നാണ് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞത്.

അതേ സമയം, നിലവിലെ സാഹചര്യത്തില്‍ അജിത് പവാറിന്റെ പിന്തുണയോടെ മാത്രം ഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലില്‍ ആണ് ബിജെപിയും. ഇതോടെ ശരത് പവാറിന്റെ തന്നെ പിന്തുണ തേടിയുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്.

ബിജെപി രാജ്യസഭാ എംപിയും ശരത് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന സഞ്ജയ് കാക്കഡേ ഇന്ന് ശരത് പവാറിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. എന്‍സിപി കോണ്ഗ്രസ് ശിവസേന സഖ്യത്തിന്റെ എംഎല്‍മാരെല്ലാം ഹോട്ടലില്‍ തന്നെ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News