എന്ത് മഹാജാലമാണ് ബിജെപി കാണിച്ചത്? ജനാധിപത്യത്തെ പാതിരാത്രിയില്‍ കുഴിച്ചുമൂടിയതാണോ മഹാജാലം? ‘We the Iditos’ ‘WTFadnavis’ തലക്കെട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ, വാര്‍ത്ത തലക്കെട്ടിലൂടെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയമാധ്യമങ്ങളായ ഡെക്കാന്‍ ക്രോണിക്കളും ദ ടെലഗ്രാഫും.

‘We the Iditos’ എന്ന തലക്കെട്ടോടെയാണ് മഹാരാഷ്ട്ര സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ‘ദ ടെലഗ്രാഫ്’ നല്‍കിയ തലക്കെട്ട്. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി ബിജെപി മഹാരാഷ്ട്രയില്‍ നടത്തിയ ജനാധിപത്യവിരുദ്ധ നീക്കത്തെ കടുത്ത ഭാഷയിലാണ് പത്രം വിമര്‍ശിക്കുന്നത്.

മോദി രാജ്യത്ത് ഒരു പ്രത്യേക നിയമം നടപ്പാക്കുമ്പോള്‍ ആളുകള്‍ വിഡ്ഢികളല്ലാതെ മറ്റെന്ത്?
രാഷ്ട്രപതിയുടെ ഓഫീസ് ബിജെപിയുടെ റബ്ബര്‍ സ്റ്റാമ്പാകുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ വിഡ്ഢികളല്ലാതെ പിന്നെ മറ്റെന്താണ്? പുലര്‍ച്ചെ 5.47ന് രാഷ്ട്രപതിഭരണം റദ്ദാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങുന്ന രാജ്യത്തെ ജനങ്ങള്‍ മറ്റെന്താണ്?- ടെലഗ്രാഫ് ചോദിക്കുന്നു.

WTFadnavis എന്ന് നല്‍കിയ ഡെക്കാന്‍ ക്രോണിക്ക്ളിന്റെ തലക്കെട്ടും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

മാത്രമല്ല, മലയാള മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ടുകളെയും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.

‘ബിജെപി മഹാജാലം’ എന്ന് തലക്കെട്ട് നല്‍കിയ ഒരു മലയാള മാധ്യമത്തോട്, എന്ത് മഹാജാലമാണ് ബിജെപി കാണിച്ചതെന്നും ജനാധിപത്യത്തെ പാതിരാത്രിയില്‍ കുഴിച്ചുമൂടിയതാണോ മഹാജാലമെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News