കേരളത്തെ മാലിന്യ മുക്തമാക്കാം; ഹരിത നിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുമെന്ന്  ചെറിയാന്‍ ഫിലിപ്പ്

ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനത്തോടൊപ്പം കേരളത്തെ മാലിന്യ മുക്തമാക്കാന്‍ നിലവിലുള്ള എല്ലാ ഹരിത നിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുമെന്ന് നവകേരളം പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്

വിവിധ തരം മാലിന്യങ്ങള്‍ പൊതുനിരത്തിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുകയും പ്ലാസ്റ്റിക്കും മറ്റും കത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.

വിസര്‍ജ്യങ്ങളും മറ്റും കായല്‍, നദി, തോട് എന്നിവിടങ്ങളിലേക്ക് ഒഴുക്കുന്നത് മലിനീകരണ നിയന്ത്രണ നിയമ പ്രകാരം ഗുരുതരമായ കുറ്റമാണ്. അഞ്ചു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും. മജിസ്ട്രേറ്റ് കോടടതിക്കു പുറമെ ജില്ലാ കളക്ടര്‍, തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവര്‍ക്ക് നടപടികള്‍ സ്വീകരിക്കാം.

ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മ്മാണം, വിതരണം, ഉപയോഗം എന്നിവ പഴുതുകളില്ലാതെ തടയുന്നതിന് നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥിരം സംവിധാനം ഉണ്ടാക്കും. ആഘോഷപരിപാടികളില്‍ നിരോധിച്ച സാധനങ്ങള്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ ഈടാക്കും.

പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് ബദലായി പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു
ഹരിത കേരളം മിഷന്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കും. ഹരിത നിയമങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News