‘സ്‌കൂള്‍ വിട്ടശേഷം മാത്രമെ അധ്യാപകരെ പോകാന്‍ അനുവദിക്കുന്നുള്ളൂ, കുട്ടികളെ സുരക്ഷിതമായി റോഡ് മുറിച്ചു കടത്തിവിടണം’; അധ്യാപകരുടെ പരാതി അന്വേഷിക്കാനെത്തിയ അനുഭവം പങ്കുവെച്ച് ഷാഹിദ കമാല്‍

അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം വലിയ ചര്‍ച്ചയും വിവാദങ്ങളുമാകുമ്പോള്‍  താന്‍ നേരിട്ട് പരാതി അന്വേഷിക്കാന്‍ ഒരു സ്‌കൂളിലെത്തിയ അനുഭവം പങ്കുവെക്കുകയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിത കമാല്‍.

ഡോ. ഷാഹിത കമാലിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം വലിയ ചര്‍ച്ച ആകുമ്പോള്‍ ഈ അനുഭവ കുറിപ്പ് ഇവിടെ കിടക്കട്ടേ…
അടുത്തിടെ ഒരു പരാതി നേരിട്ടന്വേഷിക്കാന്‍ പോയിരുന്നു. ഒരു എയ്ഡഡ് സ്‌കൂളിലെ പ്രഥമാദ്ധ്യാപികയ്ക്ക് എതിരെ ചില അദ്ധ്യാപകര്‍ നല്‍കിയതാണ് പരാതി. നേരിട്ട് സ്‌കൂളിലെത്തി.

അവിടെ എത്തിയപ്പോഴോ കഥ മറ്റൊന്നായിരുന്നു.

രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂള്‍ . നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കന്ററി വരെ .
പ്രഥമാദ്ധ്യാപിക ചെയ്യുന്ന കുറ്റങ്ങള്‍ എന്താണന്നറിയണ്ടേ.
സ്‌കൂള്‍ വിട്ടശേഷം 4.15 ന് ശേഷമേ അദ്ധ്യാപകരേ പോകാന്‍ അനുവദിക്കുന്നുള്ളൂ.
ഒറ്റയ്ക്കു തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു തുടങ്ങി കുറേ ആരോപണങ്ങള്‍

ടീച്ചറുടെ വിശദീകരണം

1. അദ്ധ്യാപകര്‍ സ്‌ക്കൂള്‍ വിട്ടു പോകുന്നത്, കുട്ടികള്‍ പോയതിനു ശേഷമേ പാടുള്ളൂ. അതിനു കാരണം 3 വയസ്സുള്ള കുട്ടികള്‍ മുതല്‍ ഹയര്‍ സെക്കന്ററിയിലെ മുതിര്‍ന്ന കുട്ടികള്‍ വരെ ഉണ്ട്. തൊട്ടു മുന്നില്‍ മെയിന്‍ റോഡ്. അതിനാല്‍ കുട്ടികള്‍ ആരും സ്‌കൂള്‍ കോമ്പൗണ്ടില്‍ ഇല്ലായെന്ന് ഉറപ്പുവരുത്തുകയും, സുരക്ഷിതമായി റോഡ് മുറിച്ചു കടത്തിവിടുകയും ചെയ്ത ശേഷമേ അദ്ധ്യാപകര്‍ പോകാന്‍ പാടുള്ളൂ.

പിന്നെ മറ്റൊന്ന് ഈ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ പഠിപ്പിക്കണം (നിയമം ഒന്നും ഇല്ല) എന്ന് പറഞ്ഞത് മഹാ തെറ്റ്. ഇങ്ങനെ പോകുന്നു ടീച്ചര്‍ ചെയ്യുന്ന കുറ്റങ്ങള്‍…

എന്‍ക്വയറി കഴിഞ്ഞപ്പോള്‍ പഴയകാല അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ പറ്റി ഞാന്‍ അല്പനേരം സംസാരിച്ചു. തുടര്‍ന്ന് പരാതി ക്ലോസ്സ് ചെയ്യുക മാത്രമല്ല പ്രഥമാദ്ധ്യാപികയെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടാണ് ഞാന്‍ തിരികെ പോകുന്നത്.

എവിടെയും നല്ലവരും മോശം ആളുകളും ഉണ്ട്. അവരെമാത്രം വിമര്‍ശിക്കുക, നല്ലവരെ പ്രോത്സാഹിപ്പിക്കുക. സിസ്റ്റത്തെ മുഴുവന്‍ അധിക്ഷേപിക്കരുത്. അതുകൊണ്ടാണ് ഞാന്‍ എന്‍ക്വയറി നടത്തിയ സ്‌കൂളിനെപറ്റി ഒരു വാര്‍ത്തപോലും പത്രങ്ങളില്‍ വരാതിരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News