പിഎസ്‌യു വിറ്റുകിട്ടുന്ന പണം കേന്ദ്രസര്‍ക്കാര്‍ അതിസമ്പന്നര്‍ക്ക് നല്‍കിയത്; കണക്കുകളിതാ…

മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷനടക്കം അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിയുകയാണ് കേന്ദ്ര സര്‍ക്കാര്‍ . കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ചെയ്തികള്‍ക്ക് വിലയിട്ടു കൊണ്ടിരിക്കുന്നു. വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ സകല വഴികളും പയറ്റി ഒടുവില്‍ കണ്ണായ ആസ്തികളില്‍ കൈവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്തിനാണ് ആര്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മഹാരത്‌ന കമ്പനികള്‍ വില്‍ക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍ അതിസമ്പന്നരുടെ കോര്‍പറേറ്റ് ടാക്‌സ് ഇളവുചെയ്തു കൊടുത്തതുവഴി സര്‍ക്കാരിനുണ്ടായ നഷ്ടം 1.45 ലക്ഷം കോടി രൂപ. ഈ പണത്തിന് വേണ്ടിയാണ് മഹാരത്‌ന കമ്പനികള്‍ വില്ക്കുന്നത്. അതിസമ്പന്നരുടെ കോര്‍പറേറ്റ് ടാക്‌സ് ഇളവുചെയ്തു കൊടുക്കുക. ആ പണം ജനങ്ങളുടെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തിരിച്ചുപിടിക്കുക.
പൊതുമേഖലാ കമ്പനികളുടെ വില്‍പനയിലൂടെ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി രൂപ. അതായത് ഇപ്പോള്‍ സര്‍ക്കാര്‍ വിറ്റെടുക്കുന്ന കാശ് നേരത്തെതന്നെ സമ്പന്നരുടെ പോക്കറ്റിലെത്തിയെന്നു സാരം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News