
മുംബൈ: അഞ്ചു വര്‍ഷം മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സര്‍ക്കാര്‍ ഭരിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നും അജിത് പവാറിന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ശരത് പവാര്‍ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് എന്‍സിപി സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക പോലും വേണ്ടെന്നും ശിവസേനയ്ക്കും കോണ്‍ഗ്രസിനുമൊപ്പം ചേരാനുള്ള തീരുമാനം എന്‍സിപി ഐകകണ്‌ഠ്യേന സ്വീകരിച്ചതാണെന്നും ശരത് പവാര്‍ പറഞ്ഞു.
അജിത് പവാറിന്റെ പ്രസ്താവനകളെല്ലാം തെറ്റാണെന്നും തള്ളിക്കളയുകയാണെന്നും ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.
ഭരണ അട്ടിമറിയിലൂടെ ഉപമുഖ്യമന്ത്രിയായ അജിത് കുമാര്‍ നേരത്തെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
താന്‍ എന്‍സിപിക്ക് ഒപ്പമാണെന്നും ശരദ് പവാറാണു തന്റെ നേതാവെന്നുമായിരുന്നു അജിത് കുമാറിന്റെ പ്രതികരണം. ഇതിനു തൊട്ടുപിന്നാലെയാണ് ശരദിന്റെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here