‘ഇഡി’ മോഡിയുടെ ഐശ്വര്യം

മഹാരാഷ്ട്ര ഭരണംകൂടി പിടിച്ചെടുക്കാന്‍ സാധിച്ചതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മോഡി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്ത ‘സഖ്യകക്ഷിയായി’ മാറി. എതിര്‍പാളയത്തെ നേതാക്കളെ വരുതിയിലാക്കാന്‍ ബിജെപിയുടെ ഏറ്റവും ഫലപ്രദമായ ആയുധമാവുകയാണ് ഇഡി.

ഇഡി ധനമന്ത്രാലയത്തിന് കീഴിലാണെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിരന്തര നിരീക്ഷണം ഏജന്‍സിയുടെ പ്രവര്‍ത്തനത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ എതിര്‍ചേരിയിലെ പ്രമുഖര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ ഈഡി ഇടപെടും. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇഡി സജീവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here