സൂക്ഷിക്കുക! ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം

ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം.പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘം.ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ് പണിയായത്. ആ നമ്പറില്‍ നിന്ന് തന്നെ തിരിച്ചുവിളിച്ച് അയച്ചു തന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്.ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയതോടെ ആപ്പുമായി ബന്ധിപ്പിച്ചിരുന്ന 2 ബാങ്ക് അക്കൗണ്ടുകളും കാലിയായി.

ഗൂഗിള്‍ പേ പോലെയുള്ള യുപിഐ ആപ്ലിക്കേഷനുകളുടെ സാങ്കേതികത്വം അറിയാത്തവര്‍ ഇതില്‍ കുടുങ്ങുമെന്നുറപ്പ്.മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപരും കണ്ണംമൂലയിലെ നെറ്റ്‌വര്‍ക്കിങ്, സിസിടിവി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കല്ലമ്പലം സ്വദേശിയുടെ 16,900 രൂപയാണ് ഗൂഗിള്‍ പേയിലൂടെ തട്ടിയെടുത്തത്.ഔദ്യോഗിക സൈറ്റുകളില്‍ കയറി മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക.

ഗൂഗിള്‍ പേ പോലെയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഇല്ലെന്നതും ഓര്‍മിക്കുക. ആപ് വഴിയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും മാത്രമേ അവര്‍ പരാതികള്‍ സ്വീകരിക്കൂ. തട്ടിപ്പിനിരയായാല്‍ ഒരു നിമിഷംപോലും പാഴാക്കാതെ ജില്ലയിലെ സൈബര്‍ പൊലീസ് സ്റ്റേഷനിലോ ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1090 ഡയല്‍ ചെയ്യാം.

പൊലീസില്‍ നിന്നു ലഭിക്കുന്ന ഇമെയില്‍ വിലാസത്തില്‍ കാര്‍ഡ് നമ്പര്‍, ട്രാന്‍സാക്ഷന്‍ നമ്പര്‍, മോഷ്ടിക്കപ്പെട്ട തുക എന്നിവ മെയില്‍ ആയി അയയ്ക്കാം. ബാങ്കില്‍ നിന്നു ലഭിക്കുന്ന മെസേജില്‍ ഈ വിവരങ്ങളുണ്ടാകും. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അയയ്ക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News