
ഐഐടി വിദ്യാര്‍ഥി ഫാത്തിമയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും നിയമ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും ഗൗരി നേഹയുടെ കുടുംബാംഗങ്ങള്‍ എത്തി.
തന്റെ മകളുടെ ഗതി ആർക്കും വരരുതെന്ന പ്രാർത്ഥന ഫലിച്ചില്ല വിദ്യാലയ കൊല തുടർകഥയായെന്നും ഫാത്തിമയുടെ വിയോഗത്തെ ചൂണ്ടികാട്ടി പ്രസന്നൻ പറഞ്ഞു.
കൊല്ലം ട്രിനിറ്റിലേസിയം സ്‌കൂളിലെ അദ്ധ്യാപികമാരുടെ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കിയ ഗൗരി നേഹയുടെ അച്ചന്‍ പ്രസന്നന്‍ മറ്റ് കുടുംബാംഗങ്ങളും ഫാത്തിമയുടെ അച്ചന്‍ അബ്ദുള്‍ ലത്തീഫ്, അമ്മ സജിത, അനുജത്തി എന്നിവരുമായി രണ്ടര മണിക്കൂറോളം സംസാരിച്ചു.
തന്റെ മകളുടെ മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ലെന്നും ഇപ്പോഴും നിയമ പോരാട്ടത്തിലാണെന്നും പ്രസന്നന്‍ പറഞ്ഞു.
ഫാത്തിമയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും ഇതിനായി കുടുംബം നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും അദ്ദേഹം തന്റെ പിന്തുണ വാഗ്ദാനം ചെയ്തു.
തന്റെ അഭ്യർത്ഥന മാനിച്ചാണ് തമിഴ്നാട് ഫോറൻസിക് വിഭാഗം ഫാത്തിമയുടെ മൊബൈൽഫോണിലെ വിവരങൾ ശേഖരിക്കുന്നതിന് സാക്ഷിയാകാൻ തങളെ അറിയിച്ചതെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് പറഞ്ഞു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും വീണ്ടും കാണാനാണ് ഫാത്തിമയുടെ കുടുമ്പത്തിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here