കേരള പുനർനിർമാണം; 716.51 കോടിയുടെ പദ്ധതികൾക്കു കൂടി അംഗീകാരം

കേരള പുനർനിർമാണ സംരംഭത്തിൽ 716.51 കോടിയുടെ പദ്ധതികൾക്കുകൂടി അംഗീകാരമായി. കുടുംബശ്രീ, ജൈവവൈവിധ്യ ബോർഡ്, ക്ലീൻ കേരള കമ്പനി, ജലവിഭവം, മൃഗസംരക്ഷണം, റവന്യൂ എന്നിവയുടെ പദ്ധതികൾക്കാണ്‌ അംഗീകാരം.

കുടുംബശ്രീക്ക്‌ 205 കോടി അനുവദിച്ചു. ക്ലീൻ കേരള കമ്പനിവഴി കാസർകോട്‌, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ മണ്ണിട്ടുമൂടുന്ന ഖരമാലിന്യ സംസ്‌കരണ സംവിധാനത്തിന്‌ 30 കോടിയുണ്ട്‌. രണ്ടിടത്ത്‌ സംയോജിത പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കും.

മൂന്ന്‌ ചില്ലു മാലിന്യ സംസ്‌കരണ സംവിധാനം നിർമിക്കും. 100 സർക്കാർ ഓഫീസ്‌ സമുച്ചയങ്ങളിൽ മാലിന്യസംഭരണകേന്ദ്രം തുടങ്ങും. 28 കേന്ദ്രത്തിൽ ജില്ലാതല മാലിന്യസംഭരണത്തിനും തരംതിരിക്കാനും 28 കോടി അനുവദിച്ചു.

ജലവിഭവവകുപ്പിന്‌ 350 കോടി രൂപ അടങ്കൽവരുന്ന എട്ടു പദ്ധതി ഏറ്റെടുക്കാം. 1.25 ലക്ഷം പ്രളയബാധിതർക്ക്‌ പ്രയോജനപ്പെടുന്ന 30,700 കുടിവെള്ള കണക്‌ഷൻ സ്ഥാപിക്കും. കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്കായി സ്വിവറേജ്‌, സെപ്‌റ്റേജ്‌ പദ്ധതികളുടെ പദ്ധതിരേഖ തയ്യാറാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here