അങ്കമാലിയില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു; നാല് മരണം

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.

ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എയ്ഞ്ചൽ ബസാണ് ഇടിച്ചത്. മൃതദേഹങ്ങൾ ബസിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ക്രയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.  

അങ്കമാലി ഫോക്കസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News