മഹാരാഷ്ട്ര: സുപ്രീംകോടതിയില്‍ വാദം തുടരുന്നു; സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ കത്തുകള്‍ സമര്‍പ്പിച്ചു

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു.

കോടതി നടപടികള്‍ തുടങ്ങി. മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും കോടതി പരിശോധിക്കുന്നുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനൊപ്പം എന്‍സിപി എംഎല്‍എമാരുടെ ഒപ്പോട് കൂടിയുള്ള കത്തും കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ രുപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം ശരിയാണെന്നും ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു.

രേഖകള്‍ പരിശോധിച്ചതിനു ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഹര്‍ജിയിലെ ആവശ്യത്തില്‍ കോടതി തീരുമാനമെടുക്കൂ. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യം കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here