പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹര്‍ജി

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയിൽ ഹർജി. താഹിർ മഖ്‌സൗദ്‌ എന്നയാളാണ്‌ ലാഹോർ ഹൈക്കോടതിയിൽ പരാതി നൽകിയത്. മുൻ പ്രസിഡന്റ്‌ നവാസ്‌ ഷെരീഫിനെ ചികിത്സയ്‌ക്കായി ലണ്ടനിലേക്ക്‌ പോകാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട്‌ ഇമ്രാൻ ഖാൻ നടത്തിയ പരാമർശം കോടതി അലക്ഷ്യമാണെന്ന്‌ പരാതിക്കാരൻ പറഞ്ഞു.

ചികിത്സയ്‌ക്കായി ലണ്ടനിലേക്ക്‌ പോകുന്നതിന്‌ 700 കോടി ജാമ്യം നൽകണമെന്ന സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ ലാഹോർ കോടതിയുടെ നടപടിയെ ഇമ്രാൻ ഖാൻ വിമർശിച്ചിരുന്നു. പൊതുസമൂഹത്തിന്‌ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാഞസം തിരികെക്കൊണ്ടുവരണമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ആസിഫ്‌ സയിദ്‌ ഖോസയോട്‌ ഇമ്രാൻ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തിരുന്ന്‌ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ താക്കീത്‌ നൽകിയിരുന്നു. സുപ്രീംകോടതിയെ ഇമ്രാൻ ഖാൻ അപമാനിച്ചെന്നാണ്‌ താഹിർ പറയുന്നത്‌. 2013ലും കോടതിയലക്ഷ്യത്തിന്‌ ഇമ്രാൻ ഖാന്‌ കോടതി നോട്ടീസ്‌ അയച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here