
തിരുവനന്തപുരം: മഹാരാഷ്ട്ര രാഷ്ട്രീയ നാടകം ചൂണ്ടിക്കാട്ടി കേരളത്തിലും അത്തരം നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞ ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിന് കിടിലന്‍ മറുപടി കൊടുത്ത് മന്ത്രി ജി. സുധാകരന്റെ മകന്‍ നവനീത്.
മഹാരാഷ്ട്ര അട്ടിമറി സൂചിപ്പിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി കുടുങ്ങിയിട്ടുണ്ടെന്ന ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റിനാണ് ഉരുളക്കുപ്പേരി പോലെ നവനീത് മറുപടി നല്‍കിയത്.
ഒരു ദിവസം നേരം വെളുക്കുമ്പോള്‍ കേരളത്തില്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭയുണ്ടാകുമെന്നും അതില്‍ ജി. സുധാകരന്‍ മന്ത്രിയായിരിക്കുമെന്നുമായിരുന്നു മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, തന്റെ തന്തയല്ല എന്റെ തന്ത എന്ന് ഇതിന് നവനീത് മറുപടി കൊടുക്കുകായിരുന്നു.
മോഹന്‍ദാസിന്റെ ട്വീറ്റ് ഇങ്ങനെ:
‘എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരുദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭ. മറ്റു മന്ത്രിമാര്‍ സുധാകരന്‍, കടകംപള്ളി, സി. ദിവാകരന്‍.. എന്തു ചെയ്യും..’
നവനീതിന്റെ മറുപടി ഇങ്ങനെ:
‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷേ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത.’

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here