
വെയില്‍ സിനിമയുടെ ചിത്രീകരണത്തോട് സഹകരിക്കുന്നില്ലെന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സ്‌റ്റൈല്‍ സ്വീകരിച്ച് യുവതാരം ഷെയിന്‍ നിഗം.
മുടിയും താടിയുമെല്ലാം വെട്ടി തിരിച്ചറിയാന്‍ പോലും പറ്റാത്ത ലുക്കിലുള്ള ഷെയിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തലയുടെ മുകള്‍ വശത്ത് മാത്രം മുടി വെച്ച് ബാക്കിയെല്ലാം മൊട്ടയടിച്ചിരിക്കുകയാണ് താരം. താന്‍ നടത്തുന്ന പ്രതിഷേധത്തിന്റെ സൂചനയായി മുടിയും താടിയും വെട്ടിയാണ് പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്.
വെയിന്‍ സിനിമയാക്കായി നീട്ടി വളര്‍ത്തിയ താടിയും മുടിയുമായിരുന്നു വേണ്ടത്. ഈ സാഹചര്യത്തില്‍ ഒരു സിനിമ തന്നെ പൂര്‍ണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങള്‍ പോകുന്നത്.
കഴിഞ്ഞ സംഭവത്തെ തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയിനിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here