
കോണ്‍ഗ്രസ് നേതാവെന്ന സ്ഥാനം ട്വിറ്ററില്‍ നിന്നും മാറ്റി ജ്യോതി രതിഥ്യ സിന്‍ഡ്യ. പാര്‍ട്ടിയില്‍ സിന്‍ഡ്യയെ ഒതുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നേതാവെന്ന സ്റ്റാറ്റസ് മാറ്റിയത്. പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്താണെന്നുമാണ് സിന്‍ഡ്യ ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്. അതിനിടെ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പിന്തള്ളി സിന്‍ഡ്യ തന്നെ രംഗത്തെത്തി.
കോണ്ഗ്രസ് നേതാവ്, മുന്‍ എംപി, യുപിഎ സര്‍ക്കാരിന്റെ കാലത്തെ മുന്‍ മന്ത്രി എന്നീ വിവരങ്ങളാണ് ജ്യോതി രതിഥ്യ സിന്‍ഡ്യ ട്വിറ്ററില്‍ നിന്നും മാറ്റിയത്. പകരം പൊതുജന സേവകനെന്നും ക്രിക്കറ്റ് ഭ്രാന്തന്‍ എന്നും മാത്രമാണ് ഇപ്പോള്‍ ജ്യോതി രതിഥ്യ സിന്‍ഡ്യ ട്വിറ്ററില്‍ തന്റെ വിശേഷണമായി ഏഴുതിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെയാണ് സിന്‍ഡ്യ കോണ്ഗ്രസ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
മധ്യപ്രദേശ് കോണ്ഗ്രസിലെ പടലപ്പിണക്കങ്ങള്‍ ആണ് സന്ധ്യയുടെ ഇപ്പോഴത്തെ നീക്കത്തിന്റെ പിന്നില്‍. നേരത്തെ തന്നെ കമല്‍ നാഥുമായി ജ്യോതി രതിഥ്യ സിന്‍ഡ്യ സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇരു നേതാക്കളും പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ഹൈക്കമാന്‍ഡ് ഇവരെ അനുനയിപ്പിക്കാന്‍ ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷവും തര്‍ക്കങ്ങള്‍ അതുപോലെ തന്നെ തുടര്‍ന്നു.
ഇപ്പോള്‍ സിന്‍ഡ്യയെ ഒതുക്കാനുളള നീക്കങ്ങളും സംസ്ഥാന നേതൃത്വത്തിനിടയില്‍ ശക്തമായതോടെയാണ് സിന്‍ഡ്യ കോണ്ഗ്രസ് നേതാവെന്നത് ട്വിറ്ററില്‍ നിന്ന് നീക്കിയത്. ഇതോടെ സിന്‍ഡ്യ കോണ്ഗ്രസ് വിട്ടേക്കുമെന്ന നിരീക്ഷണങ്ങളും ശക്തമായി. അതേ സമയം താന്‍ കോണ്ഗ്രസ് വിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് സിന്‍ഡ്യ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here