കണ്ണമാലി മോളിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

ഹൃദ്രോഗത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന നടി കണ്ണമാലി മോളിയുടെ ചികിത്സാച്ചെലവ് മമ്മൂട്ടി ഏറ്റെടുത്തു. ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും പണില്ലാത്തതിനാല്‍ മരുന്നുകള്‍ പോലും മുടങ്ങിയ അവസ്ഥയിലായിരുന്നു. കണ്ണമാലി മോളിയുടെ വേദനാജനകമായ ജീവിതം കൈരളി ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഹൃദ്രോഗത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന കണ്ണമാലി മോളിയുടെ ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൈരളി ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി മോളിക്ക് കൈത്താങ്ങായി എത്തിയത്. മോളിയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികിത്സാച്ചെലവും മമ്മൂട്ടി ഏറ്റെടുത്തു.

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ആന്റോ ആന്റണി നേരിട്ടെത്തിയാണ മോളിയെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയ നടത്താനുളള എല്ലാ സൗകര്യവും ചെലവും മമ്മൂട്ടി വഹിക്കുമെന്ന് ആന്റോ ജോസഫ് കുടുംബാംഗങ്ങളെ അറിയിച്ചു.

കണ്ണമാലിയിലെ നാല് സെന്റ് ഭൂമിയില്‍ രണ്ട് മക്കളും കൊച്ചുമക്കളുമായി വേദന കടിച്ചമര്‍ത്തി കഴിയുകയായിരുന്നു മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുളള ചാള മേരി എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന മോളി ചേച്ചി. രണ്ട് വര്‍ഷത്തിലധികമായി ഹൃദ്രോഗം മൂലമുളള വേദന ഉളളിലൊതുക്കിയായിരുന്നു ഈ പഴയ ചവിട്ടുനാടകക്കാരി മലയാളികളെ ചിരിപ്പിച്ചിരുന്നത്. രണ്ട് മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയില്‍ വച്ചുണ്ടായ അസ്വസ്ഥത കിടപ്പുരോഗിയാക്കി മാറ്റി.

ഇനിയും അടിയന്തര ചികിത്സ നടത്തിയില്ലെങ്കില്‍ ജീവന് പോലും ആപത്താണെന്ന് ഡോക്ടര്‍മാര്‍ പലതവണ മുന്നറിയിപ്പ് നല്‍കി. ഇതോടെ വീട്ടിലെ ഒറ്റമുറിയില്‍ നിസ്സഹായതയില്‍ കഴിയുകയായിരുന്നു നൂറ്റമ്പോളം സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുളള നടി. മരുന്നുകള്‍ പോലും മുടങ്ങിയ അവസ്ഥയിലായിരുന്നു കൈരളി ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News