ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വജന സ്‌കൂളില്‍ ഇനി പുതിയ കെട്ടിടം

ക്ലാസ് മുറിയില്‍ നിന്നും പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാന്‍ തീരുമാനം.

ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും.ക്ലാസുകള്‍ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക കൗണ്‍സിംലിംഗ് നല്‍കും.  ഷഹല ഷെറിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികള്‍ ഉണ്ടാകരുതെന്ന് യോഗം നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനേയും സസ്‌പെന്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here