നിപാ പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന; മന്ത്രി കെ കെ ശൈലജ വിദഗ്ധർ ചര്‍ച്ച നടത്തി

നിപ പ്രതിരോധത്തില്‍ കേരളത്തിന്റെ പങ്ക് പ്രശംസിച്ച് ലോകാരോഗ്യ സംഘടന. സമഗ്ര ട്രോമകെയര്‍ പദ്ധതിയിലെ കേരളത്തിന്റെ നേട്ടങ്ങളെയും അഭിനന്ദിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വിറ്റ്സര്‍ലാന്റില്‍ ലോകാരോഗ്യ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ ലഭിച്ചത്.

കേരളത്തിന്റെ ആരോഗ്യ മേഖല സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയത്. പരമ്പരാഗത ചികിത്സാ മേഖലയായ ആയുര്‍വേദവും അതിന്റെ ശാക്തീകരണവും സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്കും ലോകാരോഗ്യ സംഘടന താത്പര്യം പ്രകടിപ്പിച്ചു. നിപ പ്രതിരോധത്തില്‍ കേരളത്തിന്റെ പങ്ക് പ്രശംസിച്ചു.

സമഗ്ര ട്രോമകെയര്‍ പദ്ധതിയിലെ കേരളത്തിന്റെ നേട്ടങ്ങളെയും അഭിനന്ദിച്ചു. ഇത് സംബന്ധിച്ച തുടര്‍ പഠനങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ പ്രത്യേക വിഭാഗം താത്പര്യം പ്രകടിപ്പിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കേരള ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നതിന് ഡോ. ചെറിയാന്‍ വര്‍ഗീസ് അടങ്ങുന്ന ഉന്നത സംഘം കേരളത്തില്‍ എത്തും.

കേരളത്തിലെ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടികള്‍, സമഗ്ര അര്‍ബുദരോഗ ചികിത്സാ പദ്ധതികള്‍, ഡിജിറ്റല്‍ ഹെല്‍ത്തിലെ നൂതന ആശയങ്ങള്‍, പരമ്പരാഗത ചികിത്സാ മേഖലയുടെ ശാക്തീകരണവും ലോക രാജ്യങ്ങളുമായിട്ടുള്ള സഹകരണവും, ക്ഷയരോഗം പോലുള്ള പകര്‍ച്ച വ്യാധികളുടെ ഉന്മൂലനം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുമായി ആരേഗ്യമന്ത്രി നടത്തിയത്. മറ്റ് ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും കേരളവുമായുള്ള സഹകരണം ചര്‍ച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News