ആശുപത്രിക്കിടക്കയില്‍ ബിയറുമായി മുത്തച്ഛന്‍; മുത്തച്ഛന്റെ അവസാന ആഗ്രഹം സാധിച്ച് കൊടുത്ത കൊച്ചുമക്കള്‍ വൈറലാവുന്നു

തന്റെ മുത്തച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കിയതിന്റെ സംതൃപ്തിയിലാണ് ആഡം സ്‌കീം എന്ന ഈ കൊച്ചുമോന്‍. ആഗ്രഹം സാധിച്ചുകൊടുത്ത ശേഷം ട്വിറ്ററില്‍ പങ്കുവച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ലോകം ഏറ്റെടുത്തിരിക്കുകയാണ്.

മക്കള്‍ക്കൊപ്പം ബിയര്‍ കുടിക്കണം എന്ന മുത്തച്ഛന്റെ ആഗ്രഹം എല്ലാവരും ചേര്‍ന്ന് സാധിച്ചുക്കൊടുക്കുകയായിരുന്നു. ആശുപത്രിക്കിടക്കയില്‍ മക്കള്‍ക്ക് നടുവില്‍ ബിയര്‍ കുപ്പിയുമായി കിടക്കുന്ന മുത്തച്ഛന്റെ ചിത്രമായിരുന്നു ആഡം ട്വീറ്റ് ചെയ്തത്.

”ഇന്ന് എന്റെ മുത്തച്ഛന്‍ മരിച്ചു. മക്കളോടൊപ്പം ഒരു ബിയര്‍ കുടിക്കുക എന്നതായിരുന്നു കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ ആഗ്രഹം” എന്ന കുറിപ്പിനൊപ്പമാണ് ആഡം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 21നാണ് ആഡത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here