മഹാരാഷ്ട്രയില്‍ ശക്തിതെളിയിച്ച് ത്രികക്ഷി സഖ്യം; എംഎല്‍എമാരുടെ യോഗം ആരംഭിച്ചു; പങ്കെടുക്കുന്നത് 162 എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ സ്വന്തംപക്ഷത്തുള്ള എംഎല്‍എമാരെ അണിനിരത്തി ശക്തിപ്രകടനം നടത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും. എംഎല്‍എമാരുടെ യോഗം ആരംഭിച്ചു.

പരേഡില്‍ 162 എംഎല്‍എമാരാണ് പങ്കെടുക്കുന്നത്. ഇത് കക്ഷിനേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മുഴുവന്‍ എംഎല്‍എമാരെയും ഒരുമിച്ച് അണിനിരത്തുമെന്നും ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ നേരിട്ട് വന്ന് കണ്ട് ബോധ്യപ്പെടാമെന്നും ശിവസേന യോഗത്തിന് മുന്നെ പറഞ്ഞിരുന്നു. ശരത് പവാര്‍, ഉദ്ദവ് താക്കറെ മല്ലികാര്‍ജുന്‍ ഖാര്‍ഖെ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെകുറിച്ചുള്ള ഹര്‍ജി നാളെ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന കക്ഷി നേതാക്കളുടെ തീരുമാനം. എംഎല്‍എമാരെ ഒന്നിച്ച് അണിനിരത്തുകവ‍ഴി മഹാരാഷ്ട്രയില്‍ തങ്ങളുടെ ശക്തിതെളിയിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News