കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് യുവത; മാറോളിഘട്ടിലേക്ക് ഒ‍ഴുകിയെത്തിയത് പതിനായിരങ്ങള്‍

കൂത്ത് പറമ്പ് രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. കൂത്ത്പറമ്പിൽ പതിനായിരങ്ങൾ പങ്കെടുത്ത യുവജന പ്രകടനം നടന്നു.

പൊതു സമ്മേളനം സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിൽ അധികാരമുപയോഗിച്ച് കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണെന്ന് ബൃന്ദ കുറ്റപ്പെടുത്തി

കൂത്ത്പറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനായി പതിനായിരങ്ങളാണ് കൂത്ത്പറമ്പിലേക്കൊഴുകിയെത്തിയത്. തൊക്കിലങ്ങാടി പാറാൽ പൊറക്കുളം എന്നിവിടങ്ങളിൽ നിന്നായി ആരംഭിച്ച പ്രകടനങ്ങൾ നഗരത്തിലേക്കെത്തിയപ്പോഴേക്കും ജനസാഗരമായി.അനശ്വര രക്തസാക്ഷികളായ കെ കെ രാജീവൻ ബാബു മധു റോഷൻ ഷിബുലാൽ എന്നിവരുടെ സ്മൃതികുടീരങ്ങളിൽ നിന്നും പുറപ്പെട്ട ദീപശിഖ റാലിയും പ്രകടനത്തോടൊപ്പം ചേർന്നു.

പൊതുസമ്മേളനം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപി കേന്ദ്ര നേതൃത്വം അധികാര ദുർവിനിയോഗം നടത്തുകയാണ്. കോടികൾ കൊടുത്ത് എംഎല്‍എ മാരെ വിലക്ക് വാങ്ങുകയാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി .പി .എ മുഹമ്മദ് റിയാസ്, എം വി ജയരാജൻ, പി ജയരാജൻ, ടി വി രാജേഷ് എംഎല്‍എ ,എ എൻ ഷംസീർ എംഎല്‍എ, എ എ റഹീം എസ് സതീഷ്, എം ഷാജർ തുടങ്ങിയ നേതാക്കളും സംസാരിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News