കഴിഞ്ഞ മാസം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത് പ്രസംഗം തടസപെടുത്തിയ അതേ വേദിയില്‍ സ്വാമി അഗ്നിവേശിനായി വേദിയെരുക്കി ഡിവൈഎഫ്ഐ.
കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ ചാല ബ്ളോക്ക് കമ്മറ്റി നടത്തിയ പരിപാടിയിലാണ് സ്വാമി അഗ്നിവേശ് പങ്കെടുത്തത്. സംഘപരിവാര്‍ ഫാസിസത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സ്വാമി അഗ്നിവേശ് നടത്തിയത്
കഴിഞ്ഞ മാസം 2 നായിരുന്നു ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലെത്തിയ സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ അനുകൂലികളായ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത് പരിപാടി തടസപെടുത്തിയത്.
ഇന്നലെ അതേ വേദിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഒരുക്കിയ കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലാണ് സ്വാമി അഗ്നിവേശ് പങ്കെടുത്തത്.
പൂജപ്പുര സരസ്വതി മണ്ഡപത്തിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത സ്വാമി അഗ്നിവേശ് സംഘപരിവാര്‍ ഫാസിസത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ചൊരിഞ്ഞത്.
പ്രകടനായി എത്തിയ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ആണ് സ്വാമി അഗ്നിവേശിനെ കേള്‍ക്കാനെത്തിയത്. ഡിവൈഎഫ്ഐ ചാല ഏരിയാ സെക്രട്ടറി ഉണ്ണി ,ഏരിയാ പ്രസിഡന്‍റ് ടിജെ മനോജ് , വിനോദ് അഡ്വ.ടി ഗീനാകുമാരി എന്നീവര്‍ പ്രസംഗിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here