കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം

കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ അനുശ്രീയാണ് ചെയര്‍പേഴ്സണ്‍. പന്മന പ്രദേശിക കേന്ദ്രത്തിലെ രജന രവീന്ദ്രന്‍ വൈസ് ചെയര്‍പേഴ്സണായും കാലടി മുഖ്യകേന്ദ്രത്തിലെ വിദ്യ കെ ജനറല്‍ സെക്രട്ടറിയായും യദുകൃഷ്ണന്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഹരിത, ദേവിക, അമിത എന്നിവരാണ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News