ലോക പഞ്ചഗുസ്തി മത്സരം പോളണ്ടില്‍; കായിക പ്രേമികളുടെ പിന്തുണ തേടി അക്ബര്‍ മരയ്ക്കാര്‍

ലോക പഞ്ചഗുസ്തി മത്സരത്തിനായി പോളണ്ടിലേക്ക് പറക്കാനൊരുങ്ങുകയാണ് മലപ്പുറം വളാഞ്ചേരിക്കാരന്‍ അക്ബര്‍ മരയ്ക്കാര്‍. പക്ഷെ യാത്രാ ചെലവിനായി എഴുപത്തി അയ്യായിരം രൂപ കണ്ടെത്താനായി കായിക പ്രേമികളുടെ പിന്തുണതേടുകയാണ് അക്ബര്‍.

ദേശീയ തലത്തില്‍ മൂന്നുതവണ മെഡല്‍ സ്വന്തമാക്കി ലോകമത്സരത്തിന് യോഗ്യത നേടിയെങ്കിലും സാമ്പത്തിക കുറവുകാരണം അക്ബറിന് പങ്കെടുക്കാനായില്ല. ഇത്തവണ ഇല്ലായ്മകളുടെ പേരില്‍ വീട്ടിലിരിക്കാതെ കായിക പ്രേമികളുടെ സഹായവും പിന്തുണയുംതേടുകയാണ് അക്ബര്‍. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ആം റസലിങ് ഇന്ത്യ സംഘടിപ്പിച്ച പഞ്ച ഗുസ്തി മത്സരത്തില്‍ മാസ്റ്റേഴ്‌സ് 90 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയാണ് പോളണ്ടില്‍ നടക്കുന്ന ലോക മത്സരത്തിലേക്ക് യോഗ്യത നേടിയത്.

ഡിസംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെയാണ് മത്സരം. യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമുള്‍പ്പെടെ 75000 രൂപയാണ് പ്രതീക്ഷിക്കുന്നത്. കായിക പ്രേമികള്‍ സഹായിച്ചാല്‍ പോളണ്ടില്‍ അക്ബര്‍ ഇന്ത്യന്‍ ജഴ്‌സിയണിയും.
പൊന്നാനി എം ഇ എസ്സില്‍നിന്ന് ബി എസ് സി ബരുദമെടുത്ത അക്ബര്‍ 2009 മുതല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം പഞ്ച ഗുസ്തി ദേശീയ ചാമ്പ്യന്‍ ഷിപ്പുകളില്‍ വിജയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News