
24-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവർത്തനമാരംഭിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബുവാണ് ഉദ്ഘാടനം നിർവഹിച്ചത്.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുത്തു.
അച്ചടി, ദൃശ്യ, ശ്രാവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് മീഡിയ സെല്ലില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here