ബാങ്കുകളുടെ നിഷേധാത്മക നിലപാട്; പ്രതിഷേധിച്ച് കശുവണ്ടി ഫാക്ടറി ഉടമകൾ

ബാങ്കുകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കശുവണ്ടി ഫാക്ടറി ഉടമകൾ സമരത്തിലേക്ക്. സർക്കാരിെൻറ സാന്നിധ്യത്തിലുണ്ടാക്കിയ പുനരുദ്ധാരണ പാക്കേജ് ഉൾപ്പടെ ബാങ്കുകൾ കശുവണ്ടി മേഖലയോട് കാട്ടുന്ന അവഗണനക്കെതിരെ ഫാക്ടറികൾ അടച്ചിട്ടു സമരം നടത്താൻ ഫെഡറേഷൻ ഓഫ് കാഷ്യു പ്രൊസസ്സേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് തീരുമാനിച്ചു.

സർക്കാർ ഉത്തരവ് പ്രകാരമുള്ള പുനരുദ്ധാരണ പാക്കേജ് പ്രകാരമുള്ള ഫണ്ട് വ്യവസായികൾക്കു നൽകാതെ ബാങ്കുകൾ അട്ടിമറി നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറ സാന്നിധ്യത്തിൽ പാക്കേജിൽ ഉൾപ്പെട്ടവർക്കു പോലും ഇതുവരെ ലോൺ അനുവദിച്ചില്ല. ധിക്കാരപരമായ നിലപാടാണ് ബാങ്കേഴ്സ് കമ്മിറ്റിക്കുള്ളത്. ബാങ്കുകളുടെ നിഷേധാത്മക നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാക്കും.

സംസ്ഥാന സർക്കാർ മുൻപ് പറഞ്ഞ പോലെ പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുന്ന വ്യവസായികളുടെ അക്കൗണ്ടുകൾക്ക് സബ്സിഡി അനുവദിക്കണം. ഒറ്റത്തവണ തീർപ്പാക്കൽ തീരുമാനിച്ചവർക്ക് വേഗത്തിൽ നടപ്പാക്കണമെന്നും വ്യവസായികൾ ആവശ്യപ്പെട്ടു. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിക്ക് ഇൗ മാസം 11 ന് നൽകിയ ഡിമാൻഡ് നോട്ടീസിൻമേൽ നടപടി കൈകൊള്ളാത്ത സാഹചര്യത്തിൽ ഡിസംബർ മൂന്നിന് ലീഡ് ബാങ്ക് ഉപരോധിക്കുമെന്ന് ജനറൽ സെക്രട്ടറി വിക്രമൻ അറിയിച്ചു.

ബാങ്കുകളുടെ നിഷേധാത്മക നിലപാടിനെതിരെ സർക്കാർ ഇടപെടണം. പുനരുദ്ധാരണ പാക്കേജ് അട്ടമറിക്കാൻ വ്യാജ പട്ടിക ബാങ്കുകൾ സർക്കാരിനു സമർപ്പിത്തിട്ടുണ്ട്. പുതിയ ലോണും ടേം ലോണും ഉൾപ്പടെയുള്ളവ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായത്തെ ഇല്ലാതാക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ ഇടപെടൽ വേണം. പ്രതിസന്ധിയിലായ മേഖലയിൽ കൂടുതൽ വ്യവസായികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിധമുള്ള പ്രവൃത്തികൾ തട‍യണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News