ദൂരദർശനെ അറിയിച്ചില്ല; ആകാശവാണി അറിഞ്ഞത് അവസാന നിമിഷം; പരമ രഹസ്യം ഫഡ്‌നാവിസ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞ

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്‌ ദൂരദർശനെപോലും മുൻകൂട്ടി അറിയിച്ചില്ല. ആകാശവാണിയെ അവസാനനിമിഷമാണ്‌ വിവരം അറിയിച്ചത്‌.

സ്വകാര്യ വാർത്താ ഏജൻസിയായ എഎൻഐയാണ്‌ സത്യപ്രതിജ്ഞാചടങ്ങ്‌ 23ന്‌ രാവിലെ എട്ടിന്‌ പുറംലോകത്തെ അറിയിച്ചത്‌. 7.50നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന്‌ സാക്ഷിയായ ഏകമാധ്യമം എഎൻഐയാണ്‌.

ദൂരദർശൻ നിർബന്ധമായും റിപ്പോർട്ട്‌ ചെയ്യേണ്ട 12 ഇനം ചടങ്ങുകളിൽ ഒന്നാണ്‌ മന്ത്രിസഭകളുടെ സത്യപ്രതിജ്ഞ. ഇത്തരം ചടങ്ങുകൾ അതത്‌ സർക്കാരുകളുടെ പൊതുജനസമ്പർക്ക വകുപ്പ്‌ ദൂരദർശനെ മുൻകൂട്ടി അറിയിക്കണമെന്നാണ്‌ ചട്ടം. ഇതെല്ലാം മറികടന്ന്‌ സത്യപ്രതിജ്ഞാവിവരം പരമരഹസ്യമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News