അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവം; അരങ്ങുണരാൻ ഇനി രണ്ട് ദിവസം

അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങുണരാൻ ഇനി രണ്ട് ദിവസം. 30 വേദികളിലായി നടക്കുന്ന കലാ മാമാങ്കത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കാഞ്ഞങ്ങാട്. വിജയികളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് കലോത്സവ നഗരിയിൽ എത്തി.

28 വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ജില്ലയിലെത്തുന്ന കലോത്സവത്തെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണ് നാടും നഗരവും. ഐങ്ങോത്ത് ഗ്രൗണ്ടിലെ പ്രധാന വേദിയുടെ പന്തൽ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.പൂർണ്ണമായും സജ്ജമായ ഭക്ഷണശാലയിൽ 27ന് പാലുകാച്ചൽ നടക്കും.

മന്ത്രി ഇ ചന്ദ്രശേഖരൻ ചെയർമാനായ സംഘാടക സമിതിക്കു കീഴിൽ 21 സബ് കമ്മിറ്റികളാണ് കലോത്സവത്തിന് വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നത്.കൃത്യമായ കുടിവെള്ളവിതരണം ,ശുചിത്വം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

പതിനായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കാൻ എത്തുന്നത്.മറ്റു ജില്ലകളിൽ നിന്നും കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് 27 ,28 തീയതികളിൽ റെയിൽവേസ്റ്റേഷനിൽ സ്വീകരണം നൽകും. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് കലോത്സവ നഗരിയിൽ എത്തി.

കാസർകോട് കണ്ണൂർ ജില്ലാ അതിർത്തിയായ കാലിക്കടവിൽ നിന്നും പ്രൗഢഗംഭീരമായ ഘോഷയാത്രയുടെ അകമ്പടിയോടെ കൂടിയാണ് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി സ്വർണക്കപ്പ് കാഞ്ഞങ്ങാട് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News