
ബോളിവുഡ് ഹിറ്റ് തമാശപ്പടങ്ങളെ അനുസ്മരിപ്പിക്കുന്ന ധമാക്കയുടെ വ്യത്യസ്തമായ പുതിയ പോസ്റ്റർ വൈറലാകുന്നു. ഗർഭിണികളായ രണ്ട് സ്ത്രീകഥാപാത്രങ്ങളും, നായകന്മാരും ഉൾപ്പെട്ട പുതിയ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഉർവ്വശി, നിക്കി ഗൽറാണി, മുകേഷ്, അരുൺ കുമാർ എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ധമാക്ക’ ഡിസംബർ ഇരുപതിനു ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഒരു മുഴുനീള കോമഡി എന്റർടൈനറായ ചിത്രത്തിലെ ഗാനങ്ങൾ യുട്യൂബിൽ ശ്രദ്ധ നേടിയിരുന്നു.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here