പ്രതാപ് പോത്തന്റെ സങ്കടം, മറുപടിയുമായി ബാബു ആന്റണിയും

80കളില്‍ വെള്ളിത്തിരയില്‍ എത്തിയ തെന്നിന്ത്യന്‍ താരങ്ങളുടെ ഒത്തുകൂടലിന് തന്നെ ക്ഷണിക്കാതിരുന്നതില്‍ സങ്കടം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍.

പ്രതാപ് പോത്തന്റെ വാക്കുകള്‍:

”എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനുമായതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ ഒത്തുകൂടലിന് എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായെന്ന് മാത്രം. ചിലര്‍ നമ്മെ ഇഷ്ടപ്പെടും, മറ്റു ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും.”

പ്രതാപ് പോത്തന് മറുപടിയുമായി നടന്‍ ബാബു ആന്റണിയും രംഗത്തെത്തി.

”അവര്‍ ആരാണെന്ന് എനിക്കറിയില്ല. അവരെ അവഗണിക്കൂ..നിങ്ങള്‍ ഇന്ന് നേടിയതിനൊന്നും അവര്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ല. നിങ്ങള്‍ മികച്ച ഒരു നടനും സംവിധായകനുമാണ്.”

കഴിഞ്ഞ ദിവസമാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്.

മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസി, അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News