തീവണ്ടിയിലും മുന്തിരി മൊഞ്ചൻ; ഒരു തവള പറഞ്ഞ കഥയുമായി ഡിസംബര്‍ ആറിന് യാത്ര തുടങ്ങും

പ്രമോഷന്റെ കാര്യത്തില്‍ മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളെ പോലെ ഒരു ചെറിയ സിനിമ. നവാഗതനായ വിജിത്ത് നമ്പ്യാർ ഒരുക്കുന്ന മ്യൂസിക്കൽ എന്റർടെയ്നർ മുന്തിരി മൊഞ്ചൻ എന്ന ചിത്രമാണ് മാർക്കറ്റിങ് പ്രമോഷനുകളിലൂടെ ശ്രദ്ധ നേടുന്നത്. കേരളത്തിലെ തീവണ്ടിയിലും ചിത്രത്തിന് പരസ്യം ചെയ്യുകയാണ് അണിയറ പ്രവർത്തകർ. ബാഹുബലി, പുലിമുരുകൻ , കായംകുളം കൊച്ചുണ്ണി, മാമാങ്കം പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഇതിനു മുൻപ് തീവണ്ടി പരസ്യങ്ങൾ നടത്തിയ ചിത്രങ്ങൾ.

കഴിഞ്ഞ മാസം അണിയറ പ്രവർത്തകർ എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പരസ്യം നടത്തിയതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ തീവണ്ടിയിലെ പരസ്യം മാത്രമല്ല ചിത്രത്തിൽ ട്രെയിൻ യാത്ര ഒരു മുഖ്യ കഥാഘടകമാണ്. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും (കൈരാവി തക്കര്‍) വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്.

ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക്ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ് (ഗോപിക അനില്‍) രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്‍റെ ഇതിവൃത്തം. ചിത്രം ഒരു കളർഫുൾ എന്റെർറ്റൈനെർ ആണെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഡിസംബർ ആറിന് ചിത്രം പ്രദർശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News