Dear സംഘീസ്, idea was good, but not walking.. ഇന്നത്തെ സംഘി നാടകം പൊളിഞ്ഞത് ഇങ്ങനെ

(സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്)

1. തൃപ്തി ദേശായി ഇന്ന് രാവിലെ 5 മണിക്ക് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ exclusive നു വേണ്ടി ഒരു ചാനല്‍, മറ്റു ഒരു ചാനലുകാരെയും വിവരം അറിയിക്കാതെ കാത്തു നിന്ന്. ആരാണ് കൊണ്ടുവന്നത് എന്ന് അതോടെ നാട്ടുകാര്‍ക്ക് മനസ്സിലായി.
അത് ആദ്യത്തെ മണ്ടത്തരം.

2. തൃപ്തി ദേശായി കൊച്ചിയില്‍ പോലീസ് കമ്മീഷണറുടെ ഓഫിസില്‍ എത്തും മുന്നേ ബിജെപി നേതാക്കള്‍ അവിടെ വന്നു കാത്തു നിന്നു. ബിജെപി നേതാക്കള്‍ മാത്രം ഈ വിവരം എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ക്കു മുന്നില്‍ ബ്ബ ബ്ബ അടിച്ചു.
അത് രണ്ടാമത്തെ മണ്ടത്തരം.

3. തൃപ്തി ദേശായി പോലീസിന്റെ കയ്യില്‍ ആയതോടെ അവര്‍ക്കു നിര്‍ദ്ദേശം കൊടുക്കാനുള്ള സംവിധാനം പൂര്‍ണ്ണമായും അടഞ്ഞു. ഇത്തരം സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന് അവരോടു മുന്നേ പറഞ്ഞിരുന്നില്ല.

അത് മൂന്നാമത്തെ മണ്ടത്തരം..

Dear സംഘീസ്…idea was good but not walking..
This Is Kerala..
വിവരമുള്ള ജനങ്ങളുടെ നാട്..
So Go Go…

ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന

ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു.

‘ബിജെപി സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്ന് ഒരു സംഘം സ്ത്രീകള്‍ ശബരിമലയിലേക്ക് പോവുക. കാലത്ത് അഞ്ചുമണിക്ക് നെടുമ്പാശേരിയിലെത്തുക. കേരളത്തിലെ ഒരു ചാനല്‍ മാത്രം നേരത്തെ വിവരം അറിഞ്ഞ് പ്രതികരണമെടുക്കുക. തുടര്‍ന്ന് കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് യാത്ര പുറപ്പെടുക. പിന്നീട് അവരെ കാണുന്നത് കമ്മിഷണര്‍ ഓഫീസില്‍. അത് മുന്‍കൂട്ടി അറിഞ്ഞത് പോലെ ഒരു സംഘം പ്രതിഷേധക്കാര്‍ അവിടെ കാത്ത് നില്‍ക്കുക, സ്ത്രീകളെ ആക്രമിക്കുക. ഇതിന്റെ പിന്നില്‍ കൃത്യമായ തിരക്കഥയും അജണ്ടയും ഉണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. ഞാനങ്ങനെ കരുതുന്നു.’ മന്ത്രി പറഞ്ഞു.

‘തൃപ്തി ദേശായിയും സംഘവും കൃത്യമായി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തും എന്ന് അറിഞ്ഞ് പ്രതിഷേധക്കാരും ഇവിടെയെത്തുക. അതിലൊരാളുടെ കൈയില്‍ മുളകുസ്‌പ്രേ ഉണ്ടാവുക, അവിടെ വച്ച് അവരെ ആക്രമിക്കുക… വളരെ സമാധാനപരമായി പോവുന്ന ശബരിമല തീര്‍ത്ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും അലങ്കോലപ്പെടുത്താനുമുള്ള ശ്രമമാണ് ഇതിന് പിന്നില്‍. അത് സര്‍ക്കാരിന് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here