എച്ച്എന്‍എല്‍ ഇനി കേരള സര്‍ക്കാരിന്

വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയ ട്രിബ്യൂണല്‍, ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ എച്ച്എന്‍എല്ലിനുള്ള മുഴുവന്‍ ഓഹരികളും കേരളസര്‍ക്കാരിന് കൈമാറാന്‍ ഉത്തരവിട്ടു.

ഓഹരിമൂല്യമായ 25 കോടി രൂപ 90 ദിവസത്തിനകം സര്‍ക്കാര്‍ ട്രിബ്യൂണലില്‍ കെട്ടിവയ്ക്കണം. ഈ തുക വിനിയോഗിച്ച് ലിക്വിഡേറ്റര്‍ ബാങ്കുകളുടെ കടബാധ്യത തീര്‍ക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.

സംസ്ഥാനസര്‍ക്കാരും വ്യവസായവകുപ്പും നടത്തിയ ശക്തമായ ഇടപെടലാണ് എച്ച്എന്‍എല്‍ സംസ്ഥാനത്തിന് കിട്ടുന്നതിലേക്ക് നയിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here