ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ സംഭവിക്കുന്ന വിചിത്ര സംഭവത്തില്‍ ആശങ്കകുലരാണ് അവിടുത്തെ മാധ്യമങ്ങള്‍. ഹോളിവുഡ് ഹോറര്‍ ചിത്രങ്ങളിലും മറ്റും സംഭവികുന്നതാണ് ഇവിടെ സംഭവിച്ചത്.

പശുക്കളെയും ആടുകളുമടക്കം വളര്‍ത്ത് മൃഗങ്ങളെ കൊന്ന് പാര്‍ക്കില്‍ ഉപേക്ഷിച്ച് അജ്ഞാതര്‍. മൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിയാണ് ഇവയെ ഉപേക്ഷിക്കുന്നത്.

മൂര്‍ച്ചറേിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ചും. വാരിയെല്ലുകള്‍ക്കിടയിലാണ് കുത്തി പരിക്കേല്‍പ്പിച്ചുമാണ് മേയുന്ന ആടുകളെയും പശുക്കളെയും കൊലപ്പെടുത്തുന്നത്. സാത്താന്‍ സേവക്കാരാണ് ഇതിന് പിന്നില്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്.