
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞാണ് ഫഡ്നാവിസ് രാജിവച്ചത്.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ വോട്ടുചെയ്തത് ബിജെപി-ശിവസേന സഖ്യത്തിനായിരുന്നെന്ന് ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഫലം വന്നതിന് പിന്നാലെ വിലപേശല്‍ തുടങ്ങുകയാണ് ശിവസേന ചെയ്തത്. ഇതാണ് കാര്യങ്ങളെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിച്ചത് നിയമപ്രകാരമായിരുന്നെന്നും ഫഡ്നാവിസ് അവകാശപ്പെട്ടു.
എന്‍സിപിയുടെ നിയമസഭാകക്ഷി നേതാവായിരുന്ന അജിത് പവാര്‍ പിന്തുണ അറിയിച്ചതിനെത്തുടര്‍ന്നാണ് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനാവാതെ അജിത് പവാര്‍ രാജിവച്ചു. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജിവച്ചൊഴിയുകയാണെന്ന് ഫഡ്നാവിസ് പറഞ്ഞു.
നേരത്തെ, അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. അജിത് പവാര്‍ എന്‍സിപിയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് ഇരുവരുടെയും രാജി.
തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അല്‍പസമയം മുന്‍പ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെ നേതാവുമായ രാംദാസ് അതുലെ വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here