ബിജെപിയുടെ ആ നീക്കവും പൊളിഞ്ഞു; ഒടുവില്‍ നാണംകെട്ട് രാജി

മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവാണ് ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാരിന്റെ രാജിക്ക് വഴി ഒരുക്കിയത്.

പ്രോ ടേം സ്പീക്കറെ അടിയന്തരമായി നിയമിക്കണം, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം 5 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കണം, ഇതിന് തൊട്ടു പിന്നാലെ ഉടന്‍ പ്രോ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം, രഹസ്യ ബാലറ്റ് ഉപയോഗിക്കാതെ ആകണം തെരഞ്ഞെടുപ്പ്, നടപടികള്‍ എല്ലാം തല്‍സമയം സംപ്രേക്ഷണം ചെയ്യണം ഇതായിരുന്നു സുപ്രീംകോടതി ഉത്തരവ്.

വിശ്വാസ വോട്ടെടുപ്പ് വേഗം അനുവദിക്കരുതെന്ന ബിജെപിയുടെ ആവശ്യം തള്ളുകയായിരുന്നു കോടതി. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസം കഴിഞ്ഞ ശേഷവും അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉണ്ടായില്ലെന്നും ഈ സാഹചര്യത്തില്‍ കുതിര കച്ചവടം തടയാനും സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിനുമാണ് ഉത്തരവിടുന്നതെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിശ്വാസ വോട്ടെടുപ്പ് മതി എന്നായിരുന്നു ബിജെപി വാദം.

സ്പീക്കര്‍ക്ക് വിപ്പ് സ്വീകരിക്കാനാകും.അജിത് പവാറിന്റ കത്ത് കൊണ്ട് എന്‍സിപി അംഗങ്ങളെ അയോഗ്യത ഭീഷണി ഉയര്‍ത്തി ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് ശ്രമിക്കാമായിരുന്നു. എന്നാല്‍ പ്രോടേം സ്പീക്കര്‍ക്ക് വിപ്പ് സ്വീകരിക്കാന്‍ ആകില്ല.

പ്രോടേം സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് കോടതി സ്പഷ്ടം ആക്കിയതോടെ ബിജെപിയുടെ ആ നീക്കവും പൊളിഞ്ഞു. ഇത് കൂടി ആയതോടെ ആയതോടെ വിശ്വാസ വോട്ടെടുപ്പ് നേരിടുന്നതില്‍ കാര്യമില്ലെന്ന് ബിജെപിക്ക് മനസിലായി തുടര്‍ന്നാണ് രാജി തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel