കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് രണ്ട് കുട്ടികളുടെ അമ്മ; ഭാര്യയെ കാമുകനൊപ്പം പറഞ്ഞയച്ച് ഭര്‍ത്താവ്

ഏഴുവര്‍ഷം പ്രണയിച്ച കാമുകനൊപ്പം ഭാര്യയെ വിട്ടയച്ച് യുവാവ്. ഇതൊരു സിനിമാ കഥയല്ല. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാല്‍ സ്വദേശിയായ യുവാവാണ് തന്റെ ഭാര്യ സന്തോഷമായി ജിവിക്കാന്‍ വേണ്ടി കാമുകനൊപ്പം പറഞ്ഞയച്ചത്. വിവാഹമോചനം തേടി കുടുംബ കോടതിയിലെത്തിയതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്.

ഭര്‍ത്താവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും ഭാര്യ ഫാഷന്‍ ഡിസൈനറുമാണ്. സന്തോഷമായി കുടുംബജീവിതം നയിച്ചുപോകവെയായിരുന്നു പഴയ കാമുകന്‍ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെയോര്‍ത്ത് ദുഃഖിച്ച് കഴിയുകയാണെന്നും യുവതി അറിഞ്ഞത്. ഇതോടെ ഇവരുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു.

പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു.

കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് നല്‍കുന്നതായി കോടതി ഉത്തരവിട്ടിട്ടുണ്ട്. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News