കാമുകനെ തേടി വീട്ടിലെത്തിയ യുവതി കണ്ടത് ഭാര്യയേയും നാല് മക്കളേയും; ഒടുവില്‍ ഭര്‍ത്താവിന്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ

വര്‍ഷങ്ങള്‍ക്ക് ശേഷം കാമുകനെ തേടി വീട്ടിലെത്തിയ കാമുകി കണ്ടത് അയാളുടെ ഭാര്യയേയും നാല് കുട്ടികളേയും. ഒടുവില്‍ ഭര്‍ത്താവിന്റെയും അയാളുടെ കാമുകിയുടെയും വിവാഹം ഭാര്യ തന്നെ നടത്തിക്കൊടുത്തു. ഒഡീഷയിലാണ് സംഭവം.

ഒഡീഷയിലെ മാല്‍ക്കന്‍ഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭര്‍ത്താവ് രാമ കബസിയുടെയും കാമുകി ഐത മഡകമിയുടെയും വിവാഹം നടത്തിയത്. എല്ലാവര്‍ക്കും ഒന്നിച്ച്, ഒരേ വീട്ടില്‍ ജീവിക്കാമെന്ന തീരുമാനവും ഗായത്രി എടുത്തു.

ഐത എന്ന യുവതി രാമയെ കാണാതെ തേടി എത്തിയപ്പോഴാണ് ഇയാള്‍ വിവാഹിതനും നാലു കുട്ടികളുടെ അച്ഛനും ആണെന്ന് അറിഞ്ഞത്. ഭര്‍ത്താവിന് കാമുകി ഉണ്ടെന്നറിഞ്ഞ് ഗായത്രിയും ഞെട്ടി. രാമ കബസിനെതിരെ വഞ്ചനാ കുറ്റത്തിനു കേസ് കൊടുക്കാനായിരുന്നു ഐതയുടെ തീരുമാനം.

എന്നാല്‍, ഭര്‍ത്താവിന് ഐതയെ വിവാഹം കഴിക്കാന്‍ ഗായത്രി അനുവാദം നല്‍കി. തുടര്‍ന്ന് സിദ്ധേശ്വര്‍ ക്ഷേത്രത്തില്‍വച്ച് കഴിഞ്ഞ് വ്യാഴാഴ്ച ഇവരുടെ വിവാഹം നടന്നു. ഐതയെ ഒപ്പം താമസിപ്പിക്കാനും ഗായത്രി സമ്മതിച്ചു. ആറുവര്‍ഷം മുന്‍പാണ് രാമയും ഗായത്രിയും വിവാഹിതരായത്. ഇവരുടെ മൂത്തകുട്ടിക്ക് അഞ്ചു വയസ്സുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News