ക്ലാരയ്ക്കും ഗംഗയ്ക്കും ഒപ്പം മോഹന്‍ലാല്‍

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളാണ് ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴും’ പത്മരാജന്റെ ‘തൂവാനത്തുമ്പികളും’. ക്ലാര-ജയകൃഷ്ണന്‍, സണ്ണി-ഗംഗ എന്നീ കഥാപാത്രങ്ങളും ഇന്നും മലയാളി മറന്നിട്ടുമില്ല.

തൂവാനത്തുമ്പികളില്‍ ക്ലാരയായി എത്തിയത് സുമലതയും മണിച്ചിത്രത്താഴില്‍ ശോഭനയുമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് നായികമാരുമായി ഒന്നിച്ചുകണ്ട ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ‘ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം’ എന്നാണ് ഈ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.

എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യ താരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒത്തുചേരലിലാണ് ഈ അപൂര്‍വസംഗമം നടന്നത്. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടില്‍ വച്ചായിരുന്നു താരങ്ങളുടെ സൗഹൃദ സംഗമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News